ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളത്തിൽ ഏപ്രിൽ 26 ന്: 96.8 കോടി വോട്ടർമാർ,10.5 ലക്ഷം പോളിംഗ് ബൂത്തുകൾ : 85 കഴിഞ്ഞവർക്ക് വോട്ട് ഫ്രം ഹോം


രാജ്യത്തെ തെരഞ്ഞെടുപ്പ് ഉത്സവത്തിന് തുടക്കമായി.തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഉത്സവം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.പെരുമാറ്റച്ചട്ടം നിലവിൽ വന്നു
96.8 കോടി വോട്ടർമാരുൾപ്പെടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ 49.7 കോടി പരുഷവോട്ടർമാർ 47.1 കോടി സ്ത്രീ വോട്ടർമാർ 1.8 കോടി കന്നി വോട്ടർമാരുമാണുള്ളത്. കർശനമായ സുരക്ഷടോയെ രാജ്യത്തെ 10.5 ലക്ഷം ബൂത്തുകളും സജ്ജമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രാജ്യത്താകെ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് .
വോട്ടെണ്ണൽ ജൂൺ 4 ന്. കർശന നിരീക്ഷണത്തോടെയാണ് ഇത്തവണ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്നത്.
ഓൺ ലൈൻ പണമിടപാടുകൾ,സാമൂഹീക മാധ്യമങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കും. ആരുടെയും സ്വകാര്യ ജീവിതത്തെ വിമർശിക്കരുത്.കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്. ജാതി മതം എന്നിവ വോട്ട് മേടിക്കുവാൻ ഉപയോഗിക്കരുത്. തുടങ്ങിയ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. 2100 നരീക്ഷകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
മാര്‍ച്ച് 28 ന് വിജ്ഞാപനം. പത്രിക സമര്‍പ്പണത്തിനുളള അവസാന തിയതി ഏപ്രില്‍ 4. സൂക്ഷമ പരിശോധന ഏപ്രില്‍ 5. പത്രിക പിന്‍വലിക്കാനുളള അവസാന തിയതി ഏപ്രില്‍ 8.