കിഴക്കമ്പലത്ത് ട്വന്റി20 മെഡിക്കൽ സ്റ്റോർ ആരംഭിക്കും. 50 % വരെവിലക്കുറവിൽ മരുന്നുകൾ നൽകും- സാബു എം ജേക്കബ്


കിഴക്കമ്പലം ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ വിജയഗാഥയ്ക്കൊപ്പം വിലക്കുറവന്റെ മെഡിക്കൽ മെഡിക്കൽ സ്റ്റോറുകൾ ആരംഭക്കുമെന്ന പ്രസ്താവനയുമായി ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബ്.




കോലഞ്ചേരിയിൽ സംഘടിപ്പിച്ച പൂത്തൃക്ക പഞ്ചായത്തിന്റെ മഹാസമ്മേളനത്തെ അഭിസംബോധന ചെയത് സംസാരിക്കവെയാണ് സാബും എം ജേക്കബ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കിഴക്കമ്പലത്തെ നിലവിലുള്ള ഭക്ഷ്യസുരക്ഷാ മാർക്കറ്റിനോട് ചേർന്നായിരിക്കും മെഡിക്കൽ സ്റ്റോർ ആരംഭിയ്ക്കുക.
50 % വരെ ഡിസ്കൗണ്ടിൽ മരുന്നുകൾ ലഭ്യമാക്കും.പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കേരളമൊട്ടാകെ മരുന്നുവിതരണ സ്റ്റോറുകൾ ആരംഭിയ്ക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.ട്വന്റി20 യുടെ ചരിത്രപരമായ ചുവടുവയ്പ്പായിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഇന്ന് പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്.