



വെമ്പിള്ളി ഗവ. LP സ്കൂൾ ലൈബ്രറിയിലേക്ക് മുൻ കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ എം. എൻ. കൃഷ്ണകുമാർ പുസ്തകങ്ങൾ വിതരണം ചെയ്തു. കഥകൾ, കവിതകൾ, ജീവചരിത്ര കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ തുടങ്ങിയ പുസ്തകങ്ങളാണ് സ്കൂൾ കുട്ടികൾക്കായി നൽകിയത്. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക ആനി വർഗീസ് പുസ്തകങ്ങൾ ഏറ്റു വാങ്ങി. വാർഡ് മെമ്പർ എൻ. ഒ. ബാബു, പി. ടി. എ പ്രസിഡന്റ് ടി. വി. ശശി, വൈസ് പ്രസിഡന്റ് ഷീന, മദർ പി. ടി. എ. പ്രസിഡന്റ് അരുണ, സ്കൂൾ ടീച്ചേഴ്സ്, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.





