EDITORIALLOCALNATIONALTRAVEL & TOURISM

ലോഹക്കൂട്ടുകൾ ചേർത്ത് ഒരു കണ്ണാടി; ആറന്മുളയുടെ സ്വകാര്യ അഹങ്കാരം, ആറന്മുളകണ്ണാടിയുടെ രഹസ്യങ്ങൾ.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയുടെ സ്വകാര്യഅഹങ്കാരമാണ് ആറന്മുള കണ്ണാടി.സാധാരണ കണ്ണാടികൾ നിർമിക്കുന്നത് രസം അഥവാ മെർക്കുറി ഉപയോഗിച്ചാണെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി സ്പടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടുപയോഗിച്ചാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത്.


വെളുത്തീയവും ചെമ്പും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് കൂട്ട് ലോഹം ഉണ്ടക്കുന്നത്.ഇത് മണൽ കലരാത്ത പുഞ്ചമണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ മിശ്രിതമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത മിശ്രിതം അച്ചിൽ അഥവാ കരുവിൽ ഉരുക്കിയൊഴിച്ചാണ് ലോഹഫലകം ഉണ്ടാക്കുന്നത്.

തടി ഫ്രെയ്‌മുകളിൽ അരക്കിട്ടുറപ്പിച്ചു ലോഹഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ചു മിനുസപ്പെടുത്തിഎടുക്കുന്നു. അവസാന മിനുക്കുപണികൾ ചെയ്യുന്നത് വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ചാണ്.അതിനു ശേഷം അരക്കിട്ട് ഉറപ്പിക്കുന്നു.അതും വിവിധ തരത്തിലുള്ള പിത്തള ഫ്രെയിമുകളിലാണ് അരക്കിട്ട് ഉറപ്പിക്കുന്നത്.

രസം പൂശിയ ഗ്ലാസിന്റെ പിറകിൽ നിന്നും പ്രതിഫലനമുണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ആറന്മുള കണ്ണാടിയിൽ കാണാൻ സാധിക്കുന്നു.ഇത് തന്നെയാണ് ആറന്മുള കണ്ണാടിയെ മറ്റു കണ്ണാടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഇന്നും ഏഴു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.വിദേശ വിപണിയിൽ അത്ഭുതകരമായ കരകൗശല വസ്തു എന്ന സ്ഥാനമാണ് ആറന്മുള കണ്ണാടിക്ക് ഉള്ളത് .വിശിഷ്ട വ്യക്തികൾക്ക്ഉള്ള ഉപഹാരമായിട്ടാണ് ആറന്മുള കണ്ണാടി അധികവും ഉപയോഗിക്കുന്നത്.4000 വർഷത്തിന് അപ്പുറവും ഈ കണ്ണാടി ലോകത്ത്‌ എവിടെ എങ്കിലും നിലനിൽക്കുന്നുണ്ട് എങ്കിൽ അത് ആറന്മുളയിൽ മാത്രമാണ്.

ചെമ്പും വെളുത്തീയവും ചേർത്ത് ഒരു പ്രത്യേക രീതിയിൽ തയ്യാറാക്കിയ കൂട്ടുലോഹം കൊണ്ട് ഉണ്ടാക്കുന്ന ആറന്മുള കണ്ണാടിയുടെ നിർമാണം,ഇപ്പോഴും ഏതാനും വിശ്വകർമ്മ തറവാടുകളുടെ പൈതൃക സ്വത്തായി അവർ ഇന്നും കാത്തു സൂക്ഷിച്ചു പോരുന്നു.

ആറന്മുള കണ്ണാടി നാലായിരം വർഷത്തോളം പഴക്കമുള്ള കര കൗശല വൈദ്യഗത്തിന്റെ ഏറ്റവും മികവാർന്ന ഉദാഹരണമായി കരുതപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button