KERALA
കോലഞ്ചേരി കക്കാട്ടുപാറയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു




കോലഞ്ചേരി കക്കാട്ടുപാറയിൽ 20 അടി താഴ്ച്ചയിലേയ്ക്ക് തടി കയറ്റി വന്ന ലോറി മറിഞ്ഞു. തലകീഴായാണ് ലോറി മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല. റിവേഴ്സ് എടുക്കുന്നതിനിടിയലാണ് ലോറി ഇരുപതടി താഴ്ച്ചയുള്ള പാടത്തേയ്ക്ക് മറിഞ്ഞത്. റോഡും കൽക്കെട്ടും ഇടിഞ്ഞതാണ് അപകടകാരണമായി പറയുന്നത്.

