

ന്യൂഡൽഹി : വർധിച്ചു വരുന്ന വൈദ്യുതിയാവശ്യം നേരിടാൻ കേരളത്തിലെ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്താൻ പുതിയ തീരുമാനമായി. കേരളത്തിൽ കൊല്ലം ജില്ലയിലെ ചവറ തീരത്തോടു ചേർന്നുള്ള കായംകുളത്തെ എൻ. ടി. പി. സി ഭൂമി ഉപയോഗപെടുത്തി ആണവ നിലയം സ്ഥാപിക്കാനാണ് നീക്കം..


കേരളത്തിന് പ്രചോദനമാകുന്നത് തമിഴ്നാട്ടിലെ കൽപ്പാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവ നിലയം ഭാഭ അറ്റോമിക് സെന്റർ സ്ഥാപിച്ചതാണ്.
കേന്ദ്ര ഊർജമന്ത്രി ആർ. കെ സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടി കേരളത്തിൽ തോറിയം അതിഷ്ഠിത ആണവ നിലയത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കേരളത്തിന്റെ ഈ ആവശ്യത്തോട് കേന്ദ്രത്തിനു അനുഭാവപൂർണ്ണമായ സമീപനമാണ് ഉള്ളത്.
കേരളത്തിൽ തോറിയം നിക്ഷേപം കൂടുതലായി കാണപ്പെടുന്നത് ചവറ തീരത്താണ്. കായംകുളം നിലയത്തിന്റെ കൈവശം 1180 ഏക്കർ ഭൂമിയുണ്ട്.


ഈ ഭൂമി ഇപ്പോ നിലവിൽ ഉപയോഗിക്കുന്നില്ല.385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപ വൈദ്യുത നിലയത്തിൽ നിന്ന് നിലവിൽ വൈദ്യുതി ഉത്പാധിപ്പിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്താൻ ആണ് ആലോചന.


കൽപാക്കാം ഒരു മികച്ച മാതൃക ആയിട്ടാണ് കേരളം കാണുന്നത്. ഇതിനു 32 മെഗാ വാട്ട് ശേഷിയുണ്ട്. അപകടസാധ്യതയും ആണവ മാലിന്യവും ഒഴിവാക്കിയാണ് കൽപാക്കം നിലയം സജ്ജികരിച്ചുട്ടുള്ളത്.30 മുതൽ 50 വരെ മെഗാവാട്ടിനു അപകടസാധ്യത കുറവായിരിക്കും.1800 ഏക്കറിൽ നിന്നും 500-600 ഏക്കർ ഭൂമി മതിയാകും ഇതിന്.നിലവിൽ നിയമപരമായ പ്രശ്നങ്ങൾ ഒന്നുമില്ല.