



കടയിരുപ്പ് സ്നേഹസ്പർശം വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാഘോഷം പുതുമയുള്ള പരിപാടികളാൽ ശ്രദ്ധേയമായി എല്ലാവരയെും സന്തോഷത്തിന്റെ കിരീടമണിയിച്ച് നമുക്ക് മുൻപേ നടന്നവരെ ചേർത്ത് പിടിച്ച ഒരുദിനമാണ് സ്നേഹസ്പർശത്തിലെ ഈ കൂട്ടായ്മയിലൂടെ കടന്നുപോയത്.സൗഹൃദമത്സരങ്ങളും പാട്ടും നൃത്തവുമായി പ്രായത്തെ പോലും മറന്ന് അവർ ഒത്തൊരുമിച്ചു.
കൂട്ടയ്മയിലെ ഏറ്റവും മുതിർന്ന അംഗങ്ങളെ ഗ്രെയ്സ് ബഡ്സിലെ കൊച്ചുകുട്ടികൾ സ്വകരിച്ചു. കൂടാതെ ലഹരിയ്ക്കെതിരെയുള്ള സന്ദേശവും കുട്ടികൾ പകർന്നു.
ഐക്കരനാട് കേന്ദ്രീകരിച്ച് ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിയ്ക്കുന്നതാണ് സ്നേഹസ്പർശം.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് പ്രസന്ന പ്രദീപ് ആഘോ,പരിപാടികൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ കാരുണ്യസഹായത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ട്രസ്റ്റ് പ്രസിഡന്റ് ജോസ് കെ മാത്യു,ചീഫ് അഡ്വൈസർ ജേക്കബ് ഇടശ്ശേരിൽ,ട്രസ്റ്റ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.