അമ്പലമേട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം




ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് അമ്പലമേട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകൾ ,വ്യാപാരിവ്യവസായി സുഹൃത്തുക്കൾ എന്നിവരുമായി സഹകരിച്ചുകൊണ്ട് ലഹരിയിൽ നിന്നും യുവതയെ ഉണർത്തുന്നതിന് വേണ്ടിയും ,ദേശസ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.


ഗാന്ധിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി അമ്പലമേട് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് നടത്തിയ പരിപാടി തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി. വി ബേബി ഉദ്ഘാടനം ചെയ്തു. അമ്പലമേട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. പി റെജി അധ്യക്ഷത വഹിച്ച യോഗത്തിൽ, FACT റിട്ടയേർഡ് ചീഫ് എൻജിനീയർ സി. എം ജേക്കബ് മുഖ്യ അതിഥിയായി . വ്യാപാരി വ്യവസായി ഏകോപന സമിതിഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ജനമൈത്രി സമിതി അംഗങ്ങൾ,എന്നിവരുടെയും പ്രഭാത് റസിഡൻഷ്യൽ സ്കൂൾ , ഐസിടി സ്കൂൾ പെരിങ്ങാല, കുഴിക്കാട് ഗവൺമെൻറ് വിഎച്ച്എസ്ഇ ,റിഫൈനറി സ്കൂൾ ,സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളേയും സഹകരണവും ഈ പരിപാടിയെ മികവുറ്റതാക്കി.





