ഇന്ദ്രാൻ ചിറയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു








കോലഞ്ചേരി ഇന്ത്രാൻചിറയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു
മാങ്ങാട്ടൂർ ആഞ്ഞിലിചുവട്ടിൽ കുഞ്ഞിൻ്റെ മകൻ രവീന്ദ്രൻ (കുക്കിരി-55) ആണ് മരിച്ചത്. മീൻ പിടിക്കാനിട്ട വല വെള്ളത്തിലേക്ക് താഴ്ത്താൻ ശ്രമിക്കുമ്പോൾ വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. കൂടെയുളളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴക്കൂടതലും, ചെളിയും മൂലം രക്ഷിക്കാൻ സാധിച്ചില്ല.ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് സംഭവം.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ വി.വൈ.ഷമീർ വെള്ളത്തിൽ മുങ്ങി രവീന്ദ്രനെ പുറത്തെടുത്ത് സേനയുടെ ആംമ്പുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേനാംഗങ്ങളായ സി.എസ്.അനിൽകുമാർ, പി.വി. വിജേഷ്, കെ.കെ.ശ്യാംജി, ആർ.രതീഷ്, കെ.സുനിൽകുമാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

