KERALA
ടോറസ് ലോറിയുടെ മുകളിലേക്ക് മരം വീണു




പഴന്തോട്ടം കരിമുകൾ റോഡിൽ മനയത്തുപീടിക കുരിശിന് സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് മുകളിലേയ്ക്ക് മഹാഗണി മരം മറിഞ്ഞുവീണു. ശനിയാഴ്ച്ച വൈകീട്ട് 5.30 ഓടെ വീശിയ ശക്തമായ കാറ്റിലാണ് മരം മറിഞ്ഞത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ മുകളിലേയ്ക്ക് മറിഞ്ഞ് വീണെങ്കിലും റോഡിന് കുറുകെ മരം വീഴാതെ തങ്ങി നിന്നു. മറ്റ് വാഹനങ്ങളും റോഡിൽ കുറവായിരുന്നു. പട്ടിമറ്റം ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് നീക്കിയത്.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ. സജീവൻ, പി.ആർ.ഉണ്ണികൃഷണൻ, എം.സജാദ്, ദീപേഷ് ദിവാകരൻ, നിഥിൻ ദിലീപ്, എസ്.അഖിൽ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.

