CRIME
സുഹൃത്തിന്റെ കാർ ഓടിക്കാൻ വാങ്ങിയ ശേഷം പണയം വച്ചു. ഒളിവിൽപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു






സുഹൃത്തിന്റെ കാർ ഓടിക്കാൻ വാങ്ങിയ ശേഷം ഉടമയറിയാതെ പണയം വച്ച കേസിൽ പ്രതി പിടിയിൽ ചിറ്റാറ്റുകര മന്നം മാക്കനായി ഭാഗത്ത് ചന്ദനത്തോപ്പിൽ വീട്ടിൽ ഷിബിൽ റഹ്മാൻ (39) നെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.പരിചയത്തിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കാർ ഒരാഴ്ച ഉപയോഗിച്ചതിനു ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ ആയിരുന്നു സംഭവം. തുടർന്ന് മറ്റൊരാൾക്ക് കാർ പണയമായി നൽകി 80,000 രൂപ കൈപ്പറ്റുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ എറണാകുളം സൗത്ത് ഭാഗത്തുനിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നുഇൻസ്പെക്ടർ എസ്. സനോജ്, എസ്.ഐ എം.വി അരുൺ ദേവ് , എ.എസ്.ഐ മാരായ രമേഷ്കുമാർ , അരുൺ കുമാർ, സി.പി.ഒ അബ്ദുൾ സമദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



