KERALA
വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വനിതാ മെമ്പർ രാജി വച്ചു




വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പത്താം വാർഡ് വരിക്കോലി വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് വനിതാ അംഗം മഞ്ജു വിജയധരൻ സ്വയം രാജി സമർപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജിയ്ക്ക് കാരണമെന്ന് ഇവർ രാജികത്തിൽ ചൂണ്ടികാണിക്കുന്നു.
തപാൽ മാർഗ്ഗം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി സമർപ്പിച്ച് ഇവർ വിദേശത്ത് ജോലിയ്ക്കായി പോയെന്നാണ് ലഭിയ്ക്കുന്ന വിവരം തപാലിൽ സെക്രട്ടറിക്ക് ലഭിച്ച രാജി കത്ത് സ്വീകരിച്ച് മേൽ നടപടികൾക്ക് വേണ്ടി ശുപാർശ ചെയ്തു.
ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന പഞ്ചായത്തിൽ ആകെ 17 വാർഡുകൾ ഉള്ളതിൽ 11 സീറ്റ് എൽ ഡി എഫ് , 5 യു ഡി എഫ് , 1 സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില.

