CRIME
90 വയസ്സുള്ള വയോധികയെ ലൈംഗീകമായി പീഢിപ്പിച്ചയാൾ അറസ്റ്റിൽ
സ്ത്രീ പീഡനം, മയക്ക് മരുന്ന് തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ്






വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പള്ളിപ്പുറം ചെറായി ഭാഗത്ത് നിതസ്ഥലത്ത് വീട്ടിൽ ശ്യാംലാൽ (26) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച വൈകിട്ട് ചെറായി ഭാഗത്ത് താമസിക്കുന്ന 90 വയസ്സുള്ള വയോധികയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇവർ വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം പ്രതി വീട്ടിൽ കയറി തലയിണ ഉപയോഗിച്ച് മുഖത്തും, കഴുത്തിലും അമർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
ഞാറയ്ക്കൽ, മുനമ്പം, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലായി സ്ത്രീ പീഡനം, മയക്ക് മരുന്ന് തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.വിശ്വംഭരൻ, എസ്. ഐ മാരായ റ്റി.എസ്.സനീഷ്, എം..അനീഷ്, എസ്.സി.പി.ഒ സജി എന്നിവരാണ് ഉണ്ടായിരുന്നത്.

