CRIME
അമ്പലങ്ങളിലെ ഭണ്ഡാര മോഷ്ടാവിനെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു






പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രങ്ങളിലെ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി അമ്പലം, ചെമ്മനാട് അമ്പലം എന്നിവിടങ്ങളിലെ ഭണ്ഡാരമാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
എറണാകുളം തൃശൂർ ജില്ലകളിൽ ഇരുപതിലേറെ മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.

