LOCAL
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അഗംത്വകാർഡ് വിതരണം ഉദ്ഘാടനം ചെയ്തു


ആൾ കേരള ഫോട്ടോ ഗ്രാഫഴ്സ് അസോസിയേഷൻ (AKPA) ഇടപ്പള്ളി മേഖലയുടെ തിരിച്ചറിയൽ കാർഡ് വിതരണചടങ്ങ് സംഘടിപ്പിച്ചു. എകെപിഎ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേൾഡ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വക്കച്ചൻ മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. എകെപിഎ പുറത്തിറക്കിയ മേഖല അംഗങ്ങളുടെ ഡയറക്ടറി ജില്ലാ പ്രസിഡന്റ് സജി മാർവെൽ ഏറ്റു വാങ്ങി പ്രകാശനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി റെജീഷ് അനാമിക,മേഖല സെക്രട്ടറി സിബി, എൻ കെ ജോഷി സലാർ കോമത്തു, മിഥുൻ ജോർജ്, ബാലകൃഷ്ണൻ, രാജേഷ് മിക്കാടോ തുടങ്ങിയവർ പങ്കെടുത്തു.

