NATIONAL
ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും




ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ലൈംഗിക പരാതിയില്‍ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേരുന്ന ഖാപ് മഹാ പഞ്ചായത്തില്‍ ആയിരിക്കും ഭാവി സമരപരിപാടികള്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ശോറാമില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്ത് യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ആദ്യം വിളിച്ചത് കുരുക്ഷേത്രയിലെ പഞ്ചായത്ത് ആയതിനാല്‍, തീരുമാനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഗുസ്തി താരങ്ങള്‍ എന്ത് തീരുമാനമെടുത്താലും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും, ജയിക്കാതെ പിന്മാറില്ല എന്നുമാണ് ഖാപ് മഹാ പഞ്ചായത്തിന്റെ നിലപാട്.

