



മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ പ്രതി പോലീസ് പിടിയിൽ .കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിതിൻ ബേബി (25) യെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്. അത്താണിയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽ റിപ്പയറിംഗിനായ് കൊണ്ടു വന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
നമ്പർ പ്ലേറ്റ് വളച്ച് വച്ച് ബൈക്ക് ഇയാൾ ഉപയോഗിച്ച് വരികയായിരുന്നു. കഴിഞ്ഞ പുലർച്ചെ ആഴകത്തു നിന്നും മോഷ്ടാവിനെ പിടികൂടുമ്പോൾ മോഷ്ടിച്ച മറ്റൊരു ബൈക്കിലാണ് യാത്ര ചെയ്തിരുന്നത്. ഇത് അങ്കമാലിയിൽ നിന്നുമാണ് കളവു നടത്തിയത്. കൊരട്ടിയിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ചതടക്കം നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.
ഇൻസ്പെക്ടർ ബ്രിജു കുമാർ, എസ്.ഐ ടി.കെ സുധീർ എ എസ്.ഐ സാജൻ, സി.പി.ഒ സെബാസ്റ്റ്യൻ, ചന്ദ്രകാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

