അജ്ഞാത യുവാവ് പരിഭ്രാന്തി പരത്തുന്നു.ഒന്നും ചെയ്യാനാവില്ലെന്ന് പോലീസ്.നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു




പുത്തൻകുരിശിന് സമീപം ചെമ്മനാട് കൊക്കമന ഭാഗത്ത് പരിഭ്രാന്തി പരത്തി കഴിയുന്ന യുവാവിനെ നാട്ടുകാർ തടഞ്ഞു വച്ചു.സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടത്തി വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും ഒച്ച വച്ച് പേടിപ്പിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാവിനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്.തുടർന്ന് പുത്തൻകുരിശ് പോലീസിൽ വിവരമറിയിച്ചു എങ്കിലും പോലീസ് എത്തി ഇദ്ദേഹം കഞ്ചാവ് ആണെന്നും കഞ്ചാവിന് അടിമയാണെന്നും അതുകൊണ്ട് പോലീസിൽ ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് കയ്യൊഴിഞ്ഞു.


ഇദ്ദേഹത്തെ ഈ പ്രദേശത്ത് പിന്തിരിപ്പിച്ചുവെങ്കിലും വൈകിട്ട് 7 മണിയോടുകൂടി വീണ്ടും ഇദ്ദേഹം ചെമ്മനാട് അംഗൻവാടിക്ക് സമീപം എത്തി വീടുകളിൽ കയറി ക്ലാസുകളിൽ മുട്ടുകയും ഡോറിൽ ചവിട്ടുകയും ചെയ്തു തുടർന്ന് ആളുകൾ സംഘടിച്ച് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ പക്കലും പരാതി പറഞ്ഞെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ല.
ഷർട്ടും മുണ്ടും ഇദ്ദേഹം വലിച്ചെറിഞ്ഞ് അർദ്ധനഗ്ധനായി ഓടുന്നതിനിടയിൽ പല സ്ഥലത്തും പൊന്തക്കാടുകളിൽ വീഴുന്നത് കണ്ടു തുടർന്ന് ഇദ്ദേഹം കൂടുതൽ പരിഭ്രാന്തി പരത്തി വെണ്ണിക്കുളം ഭാഗത്ത് ആളുകൾ തടഞ്ഞു നിർത്തി. പോലീസിന്റെ ഈ നിഷ്ക്രിയത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്