



കോലഞ്ചേരി : പുതുപ്പനം കാക്കട്ടുപാറ റോഡിലെ അനധികൃത നിർമാണം അവസാനിപ്പിക്കുക,അശാസ്ത്രീയവും, അപകടകരവുമായ നിർമാണങ്ങൾ പൊളിച്ചുമാറ്റി റോഡ് സുരക്ഷ ഉറപ്പാക്കുക,റോഡിന്റെ ഭാവി വികസനം തടസ്സപ്പെടുത്തുന്ന നിർമാണങ്ങൾ അവസാനിപ്പിക്കുക,
ജനപ്രതിനിധികൾ മൗനം വെടിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പുതുപ്പനത്ത് വച്ച്ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.




ദേശീയ പാതയിൽ നിന്ന് കക്കാട്ട് പാറ -രാമമംഗലം ഭാഗത്തേക്ക് പോകുന്ന ഇട റോഡിന്റെ ഒരു വശത്ത് സ്വകാര്യ കമ്പനി അനധികൃത നിർമ്മാണം നടത്തിവരുന്നത് മുമ്പ് പരാതികളും വാർത്തകളും ആയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും മറ്റ് അനുബന്ധ വകുപ്പുകളിലും നാട്ടുകാരുടെ നേതൃത്വത്തിൽ പല പരാതികളും പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണി നിറുത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. നിർമ്മാണം മൂലം കുപ്പി കഴുത്താകുന്ന റോഡിന്റെ ഒരു വശത്ത് പെരിയാർ വാലി പ്രധാന കനാലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു കൊണ്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് പ്രധിഷേധം അറിയിച്ചത്. വിഷയത്തിൽ മൗനം തുടർന്നാൽ ശക്തമായ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.