KERALA
യാക്കോബായ വിശ്വാസി സമൂഹത്തിന് ഇനി ഒരു പള്ളിയും നഷ്ടപ്പെടരുത്-ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത






ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസി സമൂഹത്തിന് ഇനി ഒരു പള്ളിയും നഷ്ടപ്പെടാത്ത രീതിയിലുള്ള നിയമ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് യാക്കോബായ സഭ കാതോലിക്ക അസിസ്റ്റന്റ് ജോസഫ് മോർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. ഓരോ പള്ളികളും അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തന്നെ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂർ ഓടക്കാലി സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന വിശ്വാസ സംഗമവും, വിശ്വാസ പ്രഖ്യാപനവും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നിരവധി വിശ്വാസികൾ അണിനിരന്ന ഇരുചക്ര വാഹന റാലിയും നടന്നു. വിശ്വാസ സംഗമത്തിലും , വിശ്വാസ പ്രഖ്യാപനത്തിലും നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി.

