

എറണാകുളം മരടിൽ നാല് വയസുകാരിയോട് അമ്മ ക്രൂരത കാട്ടിയതായി പരാതി. കുട്ടിയുടെ തുടയിൽ ചട്ടുകം വെച്ച് പൊള്ളിച്ചതിനാണ് അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരട് പോലീസ് അന്വേഷണം ആരംഭിച്ചത്.
ശാരീരികമായി ശോഷിച്ച അവസ്ഥയിലാണ് കുഞ്ഞ് നിലവിലുള്ളത്. അച്ഛനും മറ്റ് അഞ്ച് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് പോലീസ് അമ്മയെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ ആരോഗ്യനില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരുന്നു.
ആവശ്യമെങ്കിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് മരട് പോലീസ് അറിയിച്ചു.





