KERALA

മഴുവന്നൂർ കത്തീഡ്രൽ പള്ളിയിൽ വിശ്വാസ സംരക്ഷണ റാലിയും പൊതു സമ്മേളനവും

ഏത് പ്രതിസന്ധിയിലും മഴുവന്നൂർ ഇടവകയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വിശ്വാസപ്രഖ്യാപന റാലിയും പൊതുസമ്മളനവും ഏപ്രിൽ 23 ഞായറാഴ്ച് വൈകീട്ട് 4 മണിയ്ക്ക് നടക്കും.

164 വർഷക്കാലത്തെ പഴക്കമുള്ള മഴുവന്നൂർപള്ളി അന്ത്യോഖ്യൻ വിശ്വാസപാരമ്പര്യം കാത്തു സൂക്ഷിയക്കുന്ന ഇടവകയാണ്.പഴയ ദേവാലയം പുതിയക്കപ്പോൾ കൂദാശ നിർവഹിച്ചത് കാലം ചെയ്ത പാത്രിയാർക്കീസ് സഖാ പ്രഥമൻ ബാവയാണ്.യാക്കോബായ സഭയുടെ വൈദീകരാണ് നാളിതുവരെ പള്ളിയിൽ ആരാധനയ്ക്ക് നേതൃത്വം നൽകിയിട്ടുള്ളത്.വിശ്വാസികളുടെ ഇടയിൽ ആശങ്ക പരത്തി ദേവാലയം കയ്യടക്കുവാനുള്ള ഒരുകൂട്ടം ആളുകളുടെ ശ്രമത്തിനെതിരെയാണ് വിശ്വാസ പ്രഖ്യാപന റാലി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

മഴുവന്നൂർ പബ്ലിക് ലൈബ്രറിയുടെ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലിയ്ക്ക് ശേഷം പള്ളിയുടെ പരിസരത്ത് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ശ്രേഷ്ഠകാതോലിക്ക ആബൂൻ മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം നിർവഹിക്കും.ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.ബെന്നി ബഹ്നാൻ എം പി, പി വി ശ്രീനിജിൻ എംഎൽഎ,രാഷ്ട്രീയ സാമൂഹ്യരം​ഗത്തെ പ്രമുഖർ,സഭയിലെ മറ്റ് മെത്രാപ്പോലീത്തമാർ തുടങ്ങിയവർ‌ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button