KERALA
അഭയാരണ്യത്തിൽ നിന്നും ഇറങ്ങിയോടി പീലാണ്ടി ചന്ദ്രു


കോടനാട് കപ്രികാട് അഭയാരണ്യത്തിൽ നിന്ന് ആന പുറത്തേക്ക് ഇറങ്ങിയോടി. പീലാണ്ടി ചന്ദ്രു ആണ് ഓടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആനയെ വെള്ളം കൊടുക്കാനായി പാപ്പാന്മാർ അഴിച്ചപ്പോൾ ഇത് ഓടുകയായിരുന്നു. തൊട്ടടുത്തുള്ള കുന്നുംപുറം ക്ഷേത്രത്തിന്റെ വഴിയിലൂടെയാണ് ആന ഓടിയത്. എന്നാൽ പാപ്പാന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം ഇതിനെ വേഗത്തിൽ തളച്ചു.