KERALA
കോടനാട് മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി


കോടനാട് മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കോടനാട് കപ്രിക്കാടിനടുത്ത് രണ്ടാം പാലം എന്ന സ്ഥലത്താണ് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. അതിരാവിലെ വരെ ആനക്കൂട്ടം സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ തമ്പടിച്ചു. 12ലധികം ആനകൾ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ആളുകൾ ആനകളെ വിരട്ടിയോടിക്കാൻ ശ്രമിച്ചുവെങ്കിലും ഇത് ചിഹ്നം വിളിച്ച് ആളുകൾക്ക് നേരെ പാഞ്ഞ് അടുത്തതായും പറയുന്നു. ഈ പ്രദേശത്ത് കാട്ടാനശല്യം അതി രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു