KERALA

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങളുമായി ബെന്നി ബഹനാൻ എം.പി

ശ്രവണ സഹായി (ബാറ്ററി), സ്മാർട്ട് ഫോൺ (100 ശതമാനം അന്ധതയുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക്), സ്മാർട്ട് കെയിൻ, ബ്രെയ്‌ലി കെയിൻ ഫോൾഡർ, ബ്രയിലി സ്ലേറ്റ്, ബ്രെയ്‌ലി കിറ്റ്, സെറിബ്രൽ പാൾസി വീൽ ചെയർ, എം എസ് ഐഡി കിറ്റ് (ബൗദ്ധിക ഭിന്നശേഷിയുള്ളവർക്ക്), വീൽ ചെയർ, ആർട്ടിഫിഷ്യൽ ലിംഫ്, വാക്കിങ് സ്റ്റിക്ക്, ആക്സിലറി ക്രച്ചസ്.

കോലഞ്ചേരി: ‘ഒപ്പമുണ്ട് എം. പി’ എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന് വേണ്ടി നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ആർടിഫിഷ്യൽ ലിംഫ് മാനുഫാക്ച്ചറിങ് കോർപ്പറേഷൻ വഴി സൗജന്യമായാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പും, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫെറെൻഷ്യലി ഏബിൾഡ്, തിരുവനന്തപുരം എന്ന ഏജൻസിയും സംയുക്തമായാണ് ക്യാമ്പുകൾ ഏകോപിപ്പിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ 7 അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തുന്നു. ക്യാമ്പ് വഴി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങൾ താഴെപ്പറയുന്നവയാണ്.

ശ്രവണ സഹായി (ബാറ്ററി), സ്മാർട്ട് ഫോൺ (100 ശതമാനം അന്ധതയുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക്), സ്മാർട്ട് കെയിൻ, ബ്രെയ്‌ലി കെയിൻ ഫോൾഡർ, ബ്രയിലി സ്ലേറ്റ്, ബ്രെയ്‌ലി കിറ്റ്, സെറിബ്രൽ പാൾസി വീൽ ചെയർ, എം എസ് ഐഡി കിറ്റ് (ബൗദ്ധിക ഭിന്നശേഷിയുള്ളവർക്ക്), വീൽ ചെയർ, ആർട്ടിഫിഷ്യൽ ലിംഫ്, വാക്കിങ് സ്റ്റിക്ക്, ആക്സിലറി ക്രച്ചസ്.

മേൽപ്പറഞ്ഞ ഉപകരണങ്ങൾ ആവശ്യമുള്ളവർ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻകാർഡ് ( മാസ വരുമാനം 22500 /- ൽ താഴെ), ആധാർ കാർഡ്, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താഴെ പറയുന്ന തീയതിയിൽ അതത്‌ സ്ഥലത്ത് നേരിട്ടെത്തി ക്യാമ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പെരുമ്പാവൂർ, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽപ്പെട്ടവർ – 10.04.2023 രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പെരുമ്പാവൂർ ഇ.എം.എസ് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ക്യാമ്പിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിർണ്ണയ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button