KERALA
12 മണിക്കൂറിനിടയിൽ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടര കോടിയോളം രൂപയുടെ സ്വർണ കള്ളക്കടത്ത് പിടികൂടി


നെടുമ്പാശ്ശേരി: 12 മണിക്കൂറിനിടയിൽ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടര കോടിയോളം രൂപയുടെ സ്വർണ കള്ളക്കടത്ത് പിടികൂടി.
ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് 2466ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇയാൾ സ്വർണവുമായി വരുന്ന വിവരം ഡി ആർ ഐക്ക് ആരോ കൈമാറുകയായിരുന്നു. അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലദ്വാരത്തിനകത്തു നിന്നും 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു.ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മുഹമ്മദ് നസീഫിൽ നിന്നും ഇത്തരത്തിൽ അടിവസ്ത്രത്തിലും മലദ്വാരത്തിലുമായി കൊണ്ടുവന്ന 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു.