LOCAL
വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം


പാങ്കോട്- വടയമ്പാടി ആശ്രമം കവലയിലെ വെയിറ്റംഗ്ഷെഡ്ഡ് കാലപ്പഴക്കത്തിനെ തുടർന്ന് അപകടാവസ്ഥയിലാണ്.ബസ് യാത്രികർ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കാത്തുനിൽപ്പ് കേന്ദ്രമാണ് അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിരിക്കുന്നത്.
ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡ് പൂർണ്ണമായും തകരുന്ന അവസ്ഥയിലാണ്.ഇതിനുള്ളിൽ ആളുകൾ കയറിനിന്നാലും അപകടത്തിന്റെ തീവ്രത വളരെ വലുതായിരിക്കും.അതിനാൽ തന്നെ എത്രയും വേഗം ഇത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഐക്കരനാട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

