KERALA

പടക്കശാലയിൽ സ്ഫോടനം.ഒരാൾ മരിച്ചു

പത്തോളം വീടുകൾക്ക് കേടുപാടുകൾ

കൊച്ചി വരാപ്പുഴയിൽ പടക്കനിർമ്മാണ ശാലയിൽ വൻസ്ഫോടനം. ഒരാൾ മരിച്ചു.മൂന്ന് കുട്ടികളും ഒരു സ്ത്രീയുമടക്കം ആറു പേർക്ക് പരിക്ക്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ചുറ്റുമുള്ള വീടുകൾ തകർന്നു.പത്തോളം വീടുകൾക്ക് കേടുപാടുകൾ.സ്ഫോടനം നടന്ന രണ്ടരകിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം. ചുറ്റുമുള്ള വീടുകളാണ് തകർന്നിരിക്കുന്നത്.പടക്കസാമ​ഗ്രികൾ സൂക്ഷിക്കുന്ന വീടിനാണ് തീപിടിച്ചത്. ജില്ലാ കള്ക്ടർ സംഭവസ്ഥലം സന്ദർശിക്കുന്നു.കൂടുതൽ അപകടങ്ങൾ നടന്നിട്ടുണ്ടോ എന്ന പരിശോധ ഉർജ്ജിതമാണ്.തിരച്ചിലിനിടയിലും സ്ഫോടനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുവാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button