കടയിരുപ്പ് ഗവ. എൽ പി സ്കൂൾ വാർഷീകവും യാത്രയയപ്പ് സമ്മേളനവും




കോലഞ്ചേരി: കടയിരുപ്പ് എൽ പി സ്കൂളിൽ ” തേൻ മിഠായി 2023 ” എന്ന പേരിൽ സ്കൂൾ വാർഷീകാഘോഷവും വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. പി ടി എ വൈസ് പ്രസിഡന്റ് സിറാജ് മൈതീൻ അധ്യക്ഷത വഹിച്ച ചടങ് കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം സുമേഷ് ചന്ദ്രൻ മുഖ്യഥിതിയായിരുന്നു. വിരമിക്കുന്ന അധ്യാപിക മിനി പി എ യെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി ജി നായർ വാർഷീക റിപ്പോർട്ട് അവതരിപ്പിച്ചു.


സ്കൂൾ ഹെഡ്‌മിസ്ട്രസ് ഷൈബി ജോൺ സ്വാഗതവും, അധ്യാപിക ആശ ചന്ദ്രൻ നന്ദിയും പറഞ്ഞ യോഗത്തിന് മുൻ ഹെഡ്മാസ്റ്റർ സി കെ രാജൻ, അനുരാജ് എ എ, ലിജി വർഗീസ്, എം സി പൗലോസ്, ടി ഡി ഷാജു തുടങ്ങിയ പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി.