ബ്രഹ്മപുരം വിഷയത്തില്‍ ശാശ്വതമായ പരിഹാരം വേണം – മമ്മൂട്ടി


കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്ന് നടന്‍ മമ്മൂട്ടി. കൊച്ചിക്കാര്‍ക്ക് ഇനിയും ശ്വാസംമുട്ടി ജീവിക്കാന്‍ കഴിയില്ല.
രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസം വലിച്ച് ജീവിക്കാന്‍ വയ്യെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൂട്ടിംഗിന് വേണ്ടി താന്‍ പൂനെയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ തൊട്ട് നല്ല ചുമ. ഇത് പതിയെ ശ്വാസം മുട്ടലായി. വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നൊക്കെയാണ് പലരോടും സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല അടുത്ത ജില്ലകളില്‍ വരെ പ്രശ്നമുണ്ട്. ബ്രഹ്മപുരത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള പരിഹാരം ഇവിടെയില്ലെങ്കില്‍ പുറത്തുനിന്നുള്ള നല്ല മാതൃകകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.