KERALA
‘വിമുക്തി’ പദ്ധതിയിൽ കോലഞ്ചേരി സ്കൂളിലെ വോളിബോൾ ടീം അംഗങ്ങൾക്ക് ജേഴ്സി




കോലഞ്ചേരി: ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി ‘വിമുക്തി’ പദ്ധതിയിൽ മാമല എക്സൈസ് റേഞ്ച്, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വോളിബോൾ ടീം അംഗങ്ങൾക്ക് സൗജന്യമായി ജഴ്സി വിതരണം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.മാത്യു പി.പോളിൻ്റെ അധ്യക്ഷതയിൽ എക്സൈസ് ഇൻസ്പെക്ടർ വി.കലാധരൻ വിതരണോദ്ഘാടനം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഹണി ജോൺ തേനുങ്കൽ, പ്രിവൻ്റീവ് ഓഫിസർ രമേശൻ, പരിശീലകൻ ബിജു ചക്രപാണി തുടങ്ങിയവർ പ്രസംഗിച്ചു.

