LOCAL

പൂത്തൃക്കയിൽ ചെങ്കൽ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കോലഞ്ചേരി:പൂത്തൃക്ക പ‍‍ഞ്ചായത്തിലെ പത്താം വാർഡിലെ വേലാംകുഴിതാഴം കുമ്മണ്ണൂർ മലയിൽ ചെങ്കൽമട വരുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്ത്.ജനവാസ മേഖലയായ ഇവിടെ ചെങ്കൽഖനനം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്ത് വന്നിരിക്കുന്നത്.പൂത്തൃക്കയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഇവിടെ ചെങ്കൽ ഖനനം വരുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതിനാൽ അധികൃതർ ഇവിടെ ഖനനം അനുവദിക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.ഇതിനിടെ ഭുവുടമയുടെ നേതൃത്വത്തിൽ ഖനനത്തിനുള്ള പ്രാരംഭഘട്ട നടപടികൾക്കായി എത്തിചേർന്നെങ്കിലും നാട്ടുകാരുടെ പ്രതിക്ഷേധത്തെതുടർന്ന് പണികൾ നിർത്തി വച്ചിരിക്കുകയാണ്.ഖനനത്തിന് അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച പണികൾ പുനരാരംഭിക്കുമെന്നാണ് ഇവർപറയുന്നത്.എന്നാൽ യാതൊരു കാരണവശാലും ഇവിടെ ഖനനം നടത്തുവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.ഇതിനായി പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻകൗൺസിലും രൂപീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button