കുടിവെള്ള വിതരണപ്രതിസന്ധി സഭയിൽ അവതരിപ്പിച്ച് കെ ബാബു എംഎൽഎ
കൊച്ചിയിലെ കുടിവെള്ള വതരണത്തിന് മാത്രമായി പ്രത്യേകപദ്ധതി രൂപീകരിക്കണം


തിരുവനന്തപുരം: പശ്ചിമ കൊച്ചി,മരട്,കുമ്പളം എന്നിവടങ്ങളിൽ കഴിഞ്ഞ ഒരുമാസമായി കുടിവെള്ളവിതരണം മുടങ്ങിയതിലെ ഗൗരവം സഭയിൽ ഉന്നയിച്ച് കെ ബാബു എംഎൽഎ.കുടിവെള്ള വിതരണത്തിനാടി ടാങ്കർലോറികളിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനായി ബുദ്ധിമുട്ടുകയാണെന്നും ഇത് പ്രത്യേക ശ്രദ്ധയിൽ എടുക്കണമെന്നും എംഎൽഎ സൂചിപ്പിച്ചു.പമ്പ് സെറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള കാലതാമസമാണ് കുടിവെള്ള വിതരണം മുടങ്ങുന്നതിനുള്ള കാരണം.അതിനാൽ കരുതൽ സംവിധാനമായി വെർട്ടിക്കൽ ടർബെയ്ൻ പമ്പ് സെറ്റ് വാങ്ങുന്നതിനുള്ള അനുമതി ജലസേചനവകുപ്പ് നൽകണമെന്നും നിലവിലെ കുടിവെള്ളവിതരണം സഗമമായി നടപ്പിലാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.കൊച്ചിയിലെ കുടിവെള്ള വതരണത്തിന് മാത്രമായി പ്രത്യേകപദ്ധതി രൂപീകരിക്കണെമെന്നും തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു ആവശ്യപ്പെട്ടു.