TRAVEL & TOURISM
പ്രകൃതിയുടെ വാട്ടർടാങ്ക് ; ബോബാഹ്ബ് ട്രീ
ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സൂക്ഷിയ്ക്കാൻ ഈ മരങ്ങൾക്ക് കഴിയും


പ്രകൃതിയിലെ ജലസംഭരണിയാണ് ബോബാഹ്ബ് ട്രീ.ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സൂക്ഷിയ്ക്കാൻ ഈ മരങ്ങൾക്ക് കഴിയും.ആഫ്രിക്ക,മെഡഗാസ്ക്കർ,ഓസ്ട്രേലിയ എന്നിവടങ്ങളിലാണ് ഇവ സാധാരണയായി കണ്ടു വരുന്നത്.വെള്ളം സൂക്ഷിയ്ക്കുന്ന മരമായതിനാൽ ബോട്ടിൽ ട്രീയെന്നും ഇവയെ വിളിക്കും.


പ്രായം കൂടുന്നതിനനുസരിച്ച് മരത്തിന്റെ അകം പൊള്ളായി ടാങ്ക് പോലെയാകും.ഇതിനുള്ളിലാണ് വെള്ളം ശേഖരിക്കുന്നത്.മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഈ മരം ഉപകാരപ്രദമാണ്.ഏറ്റവും കൂടുതൽ ആയുസുള്ള മരമാണ് ബോബാഹ്ബ്.ആഫ്രിക്കയിൽ ആറായിരം വർഷം പഴക്കമുള്ള മരം കണ്ടെത്തിയിട്ടുണ്ട്.ശുദ്ധമായ കുടിവെള്ളമാണ് ഇവ പ്രദാനം ചെയ്യുന്നത്.തലകീഴായ മരമെന്ന ഓമനപ്പേരും ഇവയ്ക്കുണ്ട്.വർഷത്തിൽ ഒൻപത് മാസവും ഇവ ഇലപൊഴിയ്ക്കും.ഇന്നും പ്രകൃതിയിലെ കൗതുകമായി ബോബാഹ്ബുകൾ നിലകൊള്ളുന്നു.

