

കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ ആദ്യ പാസിംഗ് ഔട്ട് പരേഡ് നടന്നു.രണ്ട് വർഷത്തെ കഠിനമായ പരിശീലനത്തിനുശേഷമുള്ള കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിനാണ് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ അഡീഷൺ എസ്പി ബിജി ജോർജ്ജ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകിരിച്ചു.
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്,വൈ.പ്രസിഡന്റ് ജിൻസി അജി, കുന്നത്തുനാട് എസ്എച്ച്ഒ സുധീഷ് വി പി,സ്കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് അരീക്കൽ,സ്കൂൾ പ്രിൻസിപ്പാൾ സോയി കളമ്പാട്ട്,ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫ്,പിടിഎ പ്രസിഡന്റ് റെജു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.