ഐഫോണ്‍ ലേലത്തില്‍ ; പോയത് വമ്പൻ വിലക്ക്.!
ആദ്യത്തെ തലമുറയില്‍ പെടുന്ന ഐഫോണ്‍ ഇപ്പോള്‍ ലേലത്തിന് പോയത്


ഐഫോണ്‍ എന്നത് ഇന്ന് ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു.2007 സ്‌മാർട്ട്‌ഫോൺ എന്ന ആശയത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ആദ്യത്തെ ഐഫോണ്‍ പുറത്തിറങ്ങിയത്. അന്ന് ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലേ, 2 മെഗാപിക്‌സൽ ക്യാമറ, ഹോം ബട്ടണ്‍ എന്നിങ്ങനെ ക്ലാസിക്കായി ഫീച്ചറുകളാണ് ഉണ്ടായിരുന്നത്.
ഐഫോൺ 15 നെക്കുച്ചാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതത്. ഒരോ പതിപ്പിലും ആപ്പിള്‍ അപ്ഡേഷനുകളും വിലയും ഉയര്‍ത്തുന്നുവെന്നതും മറ്റൊരു കാര്യം. ഈ സമയത്ത് ആദ്യത്തെ ഐഫോണിനെ ആര് ഓര്‍ക്കാന്‍ എന്നാണോ. എങ്കില്‍ പുതിയൊരു വാര്‍ത്ത ടെക് ലോകത്തെ ഞെട്ടിക്കുകയാണ് ആദ്യത്തെ തലമുറയില്‍ പെടുന്ന ഐഫോണ്‍ ഇപ്പോള്‍ ലേലത്തിന് പോയത് 52 ലക്ഷം രൂപയ്ക്കാണ്.
ഐഫോൺ ഒന്നാം തലമുറ ഫോണിന് ലഭിക്കുന്ന ഏറ്റവും കൂടിയ ലേല തുകയാണ് എന്നാല്‍ 52 ലക്ഷം. ഒന്നാം തലമുറ ഐഫോണ്‍ വലിയ തുകയ്ക്ക് വിൽക്കുന്നത് ഇതാദ്യമായല്ല.2022 ഒക്ടോബറിൽ ഒന്നാം തലമുറ ഐഫോൺ 32 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്.