

കാലടി ചെങ്ങലിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ നൂറ്റിയമ്പത് ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ജാലങ്കി സ്വദേശി കിഷ്മത്ത് മണ്ഡൽ (37) നെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചെങ്ങൽ വട്ടത്തറ ഭാഗത്തെ റെയിൽവേ ലിങ്ക് റോഡിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. ഇരുചക്രവാഹനത്തിൽ വിൽപ്പനയ്ക്കായി വന്നതായിരുന്നു. കിഷ്മത്ത് മണ്ഡൽ പോലീസിനെക്കണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. വണ്ടിയുടെ സീറ്റിനടിയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നാണ് ഇയാൾ കൊണ്ടുവന്നത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പിഷംസ്, ഇൻസ്പെക്ടർ എൻ.എ.അനൂപ്, എസ്.ഐമാരായ എം.സി.ഹരീഷ് , ജെ.റോജോമോൻ, ജി.സതീശൻ , സി.പി. ഒമാരായ വി.എസ്.സന്തോഷ്, രഞ്ജിത്ത് രാജൻ, സി.എം.മുഹമ്മദ് നിസാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.