

കേരള ത്രോബോൾ അസോസിയേഷനും, ജില്ലാ ത്രോബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന
15-മത് സൗത്ത് സോൺ ദേശീയ ചാമ്പ്യൻഷിപ്പുകൾകടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.രണ്ട് ദിനങ്ങളിലായി സീനിയർ ദേശീയ ചാമ്പ്യൻഷിപ്പും ഒന്നാമത് സൗത്ത് സോൺ ജൂനിയർ ചാമ്പ്യൻഷിപ്പുമാണ് കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നത്.
തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്ര പ്രദേശ്, തെലുങ്കാന കേരളം എന്നീ സംസ്ഥാനങ്ങളുടെ പുരുഷ-വനിത ജൂനിയർ സീനിയർ ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 530 പുരുഷ – വനിത കായികതാരങ്ങളും 50 ലധികം ഒഫീഷ്യലുകളും പങ്കെടുക്കും.
ജൂനിയർ വിഭാഗത്തിൽ ആദ്യമായാണ് സൗത്ത് സോൺ മൽസരങ്ങൾനടക്കുന്നത്. പുരുഷ വിഭാഗത്തിൽ കർണാടകയും വനിതാ വിഭാഗത്തിൽ തമിഴ്നാടാണ് നിലവിലുളള ചാമ്പ്യൻമാർ. അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ. ചാമ്പ്യൻഷിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.. ത്രോബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിജോ കെ തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് സോൺ കൺവീനർ ജഗമോഹൻ ഗൗഡ്, അസോസിയേഷൻ ദേശീയ എക്സിക്യൂട്ടീവ് അംഗം. കെ എം ഷാഹുൽ ഹമീദ്, സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ആർ.രാമനാഥൻ, ചാമ്പ്യൻഷിപ്പ് കൺവീനർ എം.കെ.മനോജ്, സംസ്ഥാന സെക്രട്ടറി ടി.പി.ബഷീർ, കെ.പ്രദീപ്, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.മോഹൻദാസ്, ജില്ലാ സ്പോർട്ട് സ് കൗൺസിൽ സെക്രട്ടറി സിമി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.ഞായർ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയാകും.