Election 2024

ചാലക്കുടി പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥികൾ ഇവിടെ

അങ്കമാലി: രാജ്യത്ത് സൗജന്യ വാക്സിൻ മുതൽ സൗജന്യ റേഷൻ വരെ കേന്ദ്ര സർക്കാരിൻ്റ അനുകൂല്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും കിട്ടിയിട്ടുണ്ടെന്നു് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ. പറഞ്ഞു.എൻ ഡി എ ചാലക്കുടി പാർലമെൻ്റ് സെ ട്രൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയത് കൊണ്ട് പറഞ്ഞു.
എൻ ഡി എ ചാലക്കുടി പാർലമെൻറ് മണ്ഡലം കൺവീനർ വി കെ ഭസിത് കുമാർ അദ്ധ്യക്ഷനായി, സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ, ബിജെപി ദേശീയ സമിതി അംഗം പി എം വേലായുധൻ, എൻ കെ സി സംസ്ഥാന ജനറൽ സെക്രട്ടറിസുധീഷ് നായർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, എസ് ജെ ഡി ജില്ലാ പ്രസിഡൻ്റ് ജോഷി കെ തോമസ്, എൽജെപി ജില്ലാ സെക്രട്ടറി അജിത്ത്, ബി ഡി ജെ എസ്സ് ജില്ലാ അദ്ധ്യക്ഷൻ ശ്രീകുമാർ തട്ടാരത്ത്, , ഗോപി എം എൻ, എം എബ്രഹ്മരാജ്, മനോജ്മനക്കേക്കര, ബിജു പുരുഷോത്തമൻ, കെ പി ജോർജ്, ജോസഫ് പടമാടൻ, അഗസ്റ്റ്യൻ കോലഞ്ചേരി, സേതുരാജ് ദേശം, എൻ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.സ്ഥാനാർത്ഥിയെ എൻ ഡി എ നേതാക്കൾ സ്വീകരിച്ചു.തുടർന്ന് അങ്കമാലി ടൗണിൽ റോഡ് ഷോ കോതകുളങ്ങരയിൽ നിന്നും ആരംഭിച്ച് ടി ബി ജംഗ്ഷൻ, ടൗൺ മുനിസിപ്പൽ ഓഫീസിന് മുൻപിൽ സമാപിച്ചു

ആദിശങ്കര ജന്മഭൂമിയിൽ അനുഗ്രഹം തേടി ബെന്നി ബഹനാൻ

കാലടി ആദിശങ്കര ജന്മഭൂയിൽ അനുഗ്രഹം തേടി യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ എത്തി. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പിന്തുണയും അനുഗ്രഹവും തേടിയ ബെന്നി ബെഹനാന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളും മഠം അധികൃതരും അറിയിച്ചു. തടുർന്ന് കാലടിയിലെ വിവിധ സ്‌കൂളുകൾ, മത സ്‌ഥാപനങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് പിന്തുണ തേടി. കാലടി സ്നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലെത്തിയ ബെന്നി ബെഹനാന് സ്‌നേഹനിർഭരമായ വരവേൽപാണ്‌ കുട്ടികളും ജീവനക്കാരും നൽകിയത്. എന്നും തങ്ങൾക്കൊപ്പം നിന്ന ജനപ്രതിനിധിയായിരുന്നു ബെന്നി ബഹനാനെന്ന് ജീവനക്കാർ പറഞ്ഞു. അങ്കമാലിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു കൊണ്ടായിരുന്നു ബെന്നി ബഹനാൻ പ്രചാരണം ആരംഭിച്ചത്. മുൻ എം പി കെ.പി ധനപാലനാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്തത്. കാലടി ബ്ലോക്കിലെ കേന്ദ്രങ്ങളിലായിരുന്നു ബെന്നി ബഹനാന്റെ പ്രചാരണം.

തകൃതിയായ പ്രചാരണം; ചൂടിനെയും വകവെക്കാതെ പ്രൊഫ. സി. രവീന്ദ്രനാഥ് എൽ ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ്

കോലഞ്ചേരി: കടുത്ത ചൂടിനെയും വകവെക്കാതെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്കായിരുന്നു ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർഥി പ്രൊഫ. രവീന്ദ്രനാഥ് നേതൃത്വം നൽകിയത്. പ്രചാരണത്തിനിടെ മുതിർന്ന സി.പി.ഐ.എം നേതാവായിരുന്ന സി.എ വർഗീസിൻ്റെ സഹധർമ്മിണി ശോശാമ്മ വർഗീസിനെ മീമ്പാറയിലെ വീട്ടിലെത്തി സന്ദർശിച്ചു. നൂറാം വയസിലും ചുറുചുറുക്കോടെ നിറഞ്ഞ പഴയ കഥകൾ ഓർത്തു പറഞ്ഞത് എല്ലാവരിലും ആത്മ വിശ്വാസവും പോരാട്ടവീര്യവും ഉയർത്തുന്നതായിരുന്നു.

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിന്റെ ഹൃദയഭാഗമായ കോലഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമായിരുന്നു തിങ്കളാഴ്ചത്തെ പര്യടനം. പാർട്ടി പ്രവർത്തകർക്ക് പുറമേ കുട്ടികളും വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപ്പെടെ നൂറ് കണക്കിന് പേരായിരുന്നു പിന്തുണയുമായി കാത്തിരുന്നത്. ആരാധനാലയങ്ങളിലെത്തി പിന്തുണ ഉറപ്പിച്ച അദ്ദേഹം പിന്നീട് വ്യായസായ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളി സന്ദർശിച്ചായിരുന്നു തിങ്കളാഴ്ചത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കോലഞ്ചേരി മസ്ജിദുൽ ഫത്താഹ്, തോന്നിക്ക ശ്രീ മഹാദേവ ക്ഷേത്രം, പരിയാരം എൻ.എസ്.എസ് കരയോഗം ഓഫീസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബിറ്റ് സുറിയാനി പള്ളി, ക്വീൻ മേരീസ് കത്തോലിക്ക പള്ളി, കടമറ്റം പള്ളി, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി അനുഗ്രഹാശിസുകൾ തേടി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി ദേവദർശനൻ, കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടന പരിപാടികൾ.

കറുകപ്പള്ളി ജി.യു.പി സ്കൂൾ, കടമറ്റം ജി.യു.പി സ്കൂൾ, കുറിഞ്ഞി ജി.യു.പി. സ്കൂൾ, കക്കാട്ടുപാറ ജി.എൽ.പി. സ്കൂൾ, കണ്യാട്ടുനിരപ്പ് ജി.എൽ.പി. സ്കൂൾ, കോലഞ്ചേരി ബി.ആർ.സി, ഐക്കരനാട് ഗ്രാമ പഞ്ചായത്ത്, ഐക്കരനാട് സർവീസ് സഹകരണ ബാങ്ക്, ശ്രീ നാരായണ ഗുരുകുലം കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും പിന്തുണ ഉറപ്പാക്കി. തിരുവാണിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികളെയും ഡോക്ടർമാരെയും കാണാൻ കഴിഞ്ഞു.

ഗ്രീൻ വാട്ടർ ഡ്രിങ്കിംഗ് വാട്ടർ കമ്പനി, കുറിഞ്ഞി സ്റ്റാംപ്ടെക് ടൂളിങ്സ്, സ്റ്റാംപ്ടെക് കംപോണൻ്സ്, മറ്റക്കുഴി അമൃതം ഫുഡ്സ്, രാജസ്ഥാൻ മാർബിൾസ്, സായ് സർവീസ്, മാമല കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് (കെൽ) എന്നിവിടങ്ങൾ സന്ദർശിച്ച പ്രൊഫ. രവീന്ദ്രനാഥിന് വൻ വരവേൽപ്പായിരുന്നു ജീവനക്കാർ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button