KERALA
ഐരാപുരം റബ്ബർ പാർക്കിൽ വൻ തീപിടുത്തം : പ്ലൈവുഡ് കമ്പനി കത്തിനശിച്ചു.






ഐരാപുരം റബ്ബർ പാർക്കിലെ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം. പൈവുഡ് പാനൽ നിർമ്മാതാക്കളായ പോസ്റ്റീവ് പ്ലൈവുഡ് എന്ന കമ്പനിയാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. നിരവധി പേർ തൊഴിലെടുക്കുന്ന ഇവിടെ ആർക്കും പരിക്കില്ല. ആറ് സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ തീ അണയ്ക്കുവാനുള്ള ശ്രമം തുടരുകയാണ് . തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

