KERALA

നടൻ കുണ്ടറ ജോണി (​ജോണി ജോസഫ്​) അന്തരിച്ചു.

നടൻ കുണ്ടറ ജോണി (​ജോണി ജോസഫ്​) അന്തരിച്ചു. 71 വയസ്സായിരുന്നു.

ചൊവ്വാഴ്ച രാത്രി ചിന്നക്കടയി​ൽനിന്ന്​ കൊല്ലം കാങ്കത്തുമുക്കിലെ ഫ്ലാറ്റിലേക്ക്​ മകനുമൊത്ത്​ കാറിൽ പോകവെ ഹൃദയാഘാത​മുണ്ടായി.
ഉടൻ ബെൻസിഗർ ആശു​പത്രിയിലെത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൂറിലേറെ ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങ​ളെ ജോണി അവതരിപ്പിച്ചിട്ടുണ്ട്​. തമിഴ്​, തെലുങ്ക്​, കന്നട സിനിമകളിലും സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്​.

കു​ണ്ടറയിൽ ജോസഫി​ന്‍റെയും കാതറി​ന്‍റെയും മകനായാണ്​ ജോണിയു​ടെ ജനനം. ഫാത്തിമ മാതാ നാഷണൽ കോളജ്​, കൊല്ലം എസ്​.എൻ കോളജ്​ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത്​ ഫുട്​ബാൾ താരമായിരുന്നു.

1979-ൽ പുറത്തിറങ്ങിയ‘നിത്യവസന്തമാണ്​ ‘ ആദ്യ ചിത്രം.
23 – മത്തെ വയസ്സിൽ അഭിനയ രംഗത്തുവന്ന ഇദ്ദേഹം നാലുപതിറ്റാണ്ടിനിടെ ശ്രദ്ധേയവേഷങ്ങളിൽവെള്ളിത്തിരയിലെത്തി.

അഗ്​നി പർവ്വതം, കിരീടം, ചെ​ങ്കോൽ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. നിരവധി സിനിമകളിൽ ​​​​​ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ ഈ അനശ്വരനടൻ അവതരിപ്പിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ്​ അവസാന ചിത്രം.

കൊല്ലം ഫാത്തിമ കോളജ്​ ചരിത്രവിഭാഗം റിട്ട. ​പ്രഫസർ സ്​റ്റെല്ലയാണ്​ ഭാര്യ.

മക്കൾ: ആരവ്​, ആഷിമ. സംസ്​കാരം കുണ്ടറയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button