CRIME
ആലുവയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം; മൂന്ന് പേർ പിടിയിൽ
അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു




ലോഡ്ജിൽ പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്നു പേർ പിടിയിൽ . ആലുവ പെരിയാർ ലൈൻ കരുവേലി വീട്ടിൽ വർഗീസ് (ബാബു 73), നോർത്ത് പറവൂർ പൂയ്യപ്പള്ളി ചിറ്റാട്ടുകര തത്തപ്പിള്ളി വീട്ടിൽ യദുകൃഷ്ണൻ (25), ഒരു യുവതി എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള അമ്പിളി ലോഡ്ജിലാണ് പരിശോധന നടത്തിയത്.
ലോഡ്ജിന്റെ ഉടമയാണ് വർഗീസ്. ലോഡ്ജിൽ ഉടമയുടെ സമ്മതത്തോടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ലോഡ്ജ് പൂട്ടി സീൽ ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് യദുകൃഷ്ണൻ

