പട്ടിമറ്റത്ത് കാർ കത്തിച്ച് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി




വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. പെരുമ്പാവൂരിനടുത്തുള്ള പട്ടിമറ്റം ചേലക്കുളം സ്വദേശിയായ പതിനെട്ട് വയസ്സുള്ള ആദിൽ മുഹമ്മദ് നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17 ന് രാത്രിയാണ് സംഭവം. പട്ടിമറ്റം കാവുങ്ങപ്പറമ്പിൽ സനൂപിന്‍റെ കാറാണ് ഇയാൾ പെട്രോളൊഴിച്ച് കത്തിച്ചത്. സനൂപിന്‍റെ ജോലിക്കാരായ അതിഥിത്തൊഴിലാളികളെ ആദിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദിച്ചതിലുള്ള വൈരാഗ്യത്തിലാണ് കാർ കത്തിച്ചത്.
തുടർന്ന് തിരുവനന്തപുരം, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ ക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി വീട്ടിലേക്ക് വരുന്ന വഴി ആലുവ റയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ എ.എൽ.അഭിലാഷ്, എ.എസ്.ഐമാരായ എൻ.കെ.ജേക്കബ്ബ്, എം.ജി.സജീവ്, എസ്.സി.പി.ഒ ടി.എ.അഫ്സൽ, സി.പി.ഒ മാരായ ജോസി ചാക്കോ, സുബീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വീഡിയോ കാണുക



