ഒലാം വർക്കേഴ്സ് യൂണിയൻ പൊതുയോഗം പ്രതിഭകളെ ആദരിച്ചു




കോലഞ്ചേരി : ഒലാം വർക്കേഴ്‌സ് യൂണിയന്റെ ആറാമത് വാർഷികാപൊതുയോഗം പൂതൃക്ക സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ .പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റും, ഒലാം വർക്കേഴ്സ് യൂണിയൻ പ്രസിഡന്റും, കുന്നത്തുനാട് റീജിയണൽ പ്രസിഡന്റുമായ ശ്രീ പോൾസൻ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ റ്റി യു സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി ഉത്ഘാടനം ചെയ്തു.
പൂതൃക്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെൻ കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. ഒലാം ഐ എൻ റ്റി യു സിയുടെ ജനറൽ സെക്രട്ടറി രതീഷ് വി എം സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി ഹേമലത രവി, കുന്നത്തുനാട് റീജിയണൽ ജനറൽ സെക്രട്ടറി വിജയൻ പി എ ,ഒലാം യുണിയൻ വൈസ് പ്രസിഡന്റ് അരുൺ രാജ് എന്നിവർ ആശംസകൾ നേർന്നു, എസ് എസ് എൽ സി പ്ലസ് – 2പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും എൽ ജി മുതൽ +2 വരെ ഉള്ള കുട്ടികൾക്കു, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

