SPORTS

സാനിയ മിർസ കരിയറിൽ നിന്നും വിട‌വാങ്ങി

ഇന്ത്യയിൽ ടെന്നീസിന് പുതുയുഗം കുറിച്ച സാനിയ മിർസ അവസാന മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകേണ്ടി വന്നു.

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കരിയറിൽ നിന്നും വിട‌വാങ്ങി. ഡബ്ല്യൂടിഎ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തോടെയാണ് സാനിയ ടെന്നീസിൽ നിന്നും വിടപറഞ്ഞത്. ഇന്ത്യയിൽ ടെന്നീസിന് പുതുയുഗം കുറിച്ച സാനിയ മിർസ അവസാന മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകേണ്ടി വന്നു. വനിതാ ഡബിൾസിൽ ആദ്യ മത്സരത്തിൽ റഷ്യൻ താരങ്ങളായ വെറോണിക കുഡർമെറ്റോവ-ല്യൂഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയയും അമേരിക്കൻ പങ്കാളി മാഡിസൺ കീസും പരാജയപ്പെട്ടത്.

4-6, 0-6. നേരിട്ടുള്ള സെറ്റുകൾക്കാണ് സഖ്യം പരാജയപ്പെട്ടത്. രാജ്യത്തെ പെൺകുട്ടികൾക്ക് ടെന്നീസിൽ പുതുവഴികൾ കാണിച്ചാണ് സാനിയയുടെ വിടവാങ്ങൽ. വനിതാ ഡബിൾസിൽ മൂന്ന് കിരീടങ്ങൾ അടക്കം ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. സ്വിസ് താരം മാർട്ടീന ഹിംഗിസായിരുന്നു മൂന്ന് ഡബിൾസ് കിരീടങ്ങളിലും സാനിയയുടെ പങ്കാളി. മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിൽ രണ്ട് കിരീടങ്ങളും (2009 ഓസ്ട്രേലിയൻ ഓപ്പൺ, 2012 ഫ്രഞ്ച് ഓപ്പൺ) ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പൺ കിരീടവും താരം സ്വന്തമാക്കി.യുണൈറ്റഡ് നേഷൻസ് വുമണിൻറെ ദക്ഷിണേഷൃൻ മേഖലാ അംബാസഡറായി സാനിയയെ 2014 നവംബർ 26- ന് (പഖൃാപിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടുകളോളം സാനിയ മിർസ ടെന്നീസ് ലോകത്ത് നിറഞ്ഞു നിന്നു. ഒപ്പം ഒട്ടനവധി വിവാദങ്ങളും താരത്തെ തേടിയെത്തി. ലോക ടെന്നീസ് റാങ്കിങ്ങിൽ 27ാം സ്ഥാനമാണ് സാനിയയുടെ ഏറ്റവും മികച്ച കരിയർ റാങ്കിങ്. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. 1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് സാനിയ അന്തർദേശീയ ടെന്നീസിൽ എത്തുന്നത്. 2003-ൽ വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടി വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി. 2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button