KERALA

അവയവ ദാനത്തിലെ നിയമപഴുതുകൾ സുബിയുടെ ചികിത്സയെ ബാധിച്ചോ ? സുരേഷ്​ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ് എന്നും സുരേഷ് ​ഗോപി ഓർമ്മിപ്പിക്കുന്നു

​ഗുരുതരമായ കരൾ രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന സുബിസുരേഷിന്റെ ജീവൻ നിലനിർത്തുവാനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായെന്ന സൂചനയുമായി നടൻ സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ച അനുശോചനകുറിപ്പ് ചർച്ചയാകുന്നു.
സുബി സുരേഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചിരുന്നു.സുബിയുടെ അടുത്ത ബന്ധുവിലോരാൾ കരൾ നൽകുവാൻ തയ്യാറുമായരുന്നു.എന്നാൽ ഇത് ഏറെ വൈകിപ്പോയെന്നാണ് സുരേഷ്​ഗോപി പങ്കുവച്ചത്.ഒരിക്കലും ഈ പ്രായത്തിലും ഈകാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി എന്നാണ് താരം വിശേഷിപ്പിച്ചത്. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ് എന്നും സുരേഷ് ​ഗോപി ഓർമ്മിപ്പിക്കുന്നു

സുരേഷ്​ഗോപി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പങ്കുവച്ചതിന്റെ പൂർണ്ണരൂപം.

സുബി സുരേഷിന് ആദരാഞ്ജലികൾ!
ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button