CRIME
മണ്ണെടുപ്പിനെതുടർന്നുള്ള തർക്കം. ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ


ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ മണ്ണ് എടുക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുമലപ്പടി സ്വദേശി ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐമാരായ പി.വി.എൽദോസ്, ഷാജി കുര്യാക്കോസ്, എ.എസ്.ഐ സലീം, എസ്.സി.പി.ഒ ബേസിൽ എന്നിവരാണ് ഉണ്ടായിരുന്നത്.