

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് 54-കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി രേഖ അനിൽകുമാർ ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പുളിമൂടൻ ചാൽ പാലത്തിന് സമീപത്ത് നിയന്ത്രണം വിട്ട കാർ പാലത്തിന് സമീപത്ത് സംരക്ഷണ ഭിത്തി തകർത്ത് തോട്ടിൽ പതിക്കുകയായിരുന്നു.


കോതമംഗലത്ത് നിന്ന് കൊച്ചുമക്കൾക്കൊപ്പം വടാട്ട്പ്പാറയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. രേഖയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കാർ ഓടിച്ചിരുന്ന അനിൽ കുമാറിന് പരിക്കുണ്ട്.





