KERALA
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 140 അടിയിലേക്ക് ഉയർന്നു


സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നിലനിൽക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 140 അടിയിലേക്ക് ഉയർന്നു. ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.





