

കോലഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സബ്ജില്ലാതല പാചക മത്സരം പുത്തൻകുരിശ് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറി.
ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ മേഖല പി ആർ ഉദ്ഘാടനം നിർവഹിച്ചു. കോലഞ്ചേരി മെഡിക്കൽ കോളജ് റിട്ടയേഡ് ഷെഫ് കുര്യാക്കോസ് ടി യു, ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ രത്നാകരൻ ‘മക്കളും ഭക്ഷണവും :എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. പ്രധാനാധ്യാപകരായ ഏലിയാസ് ജോൺ, റൂബി പോൾ, ടെനി ഡിക്കോത്ത്, നൂൺ മീൽ ഓഫീസർ മിഥുൻ കെ ആർ എന്നിവർ പ്രസംഗിച്ചു.


വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ട പ്രോഗ്രാമിൽ ആറ്റിനിക്കര ഗവൺമെന്റ് എൽ പി സ്കൂലെ മറിയം ബൈജു ഒന്നാം സ്ഥാനവും ജി യു പി എസ് വെമ്പിളി യിലെ സോമനാഥ് കെ ആർ രണ്ടാം സ്ഥാനവും ജി യു പി സ്കൂൾ വലമ്പൂരിലെ മോളി പി സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 21 പാചക തൊഴിലാളികൾ പങ്കെടുത്ത മത്സരത്തിൽ വിജയികളായവർക്കും സ്കൂളുകൾക്കും ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.





